കൊച്ചി: രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച് എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനിൽ വന്ന ആളാണെന്നും വി ഡി സതീശൻ വിമർശിച്ചു. അയാൾ മുകളിൽ നിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? മൂന്ന് പ്രാവശ്യവും അദ്ദേഹം രാജ്യസഭ അംഗമായത് ബി ജെ പി ടിക്കറ്റിൽ അല്ല. അയാൾ ഞങ്ങളെ രാഷ്ടീയം പഠിപ്പിക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ നാണം കെട്ട പാർട്ടി എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും കൂട്ടിച്ചേർത്തു. പത്ത് സീറ്റുകളിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാർക്കും അറിയാം. ഞങ്ങൾ അവിടെ കൂടുതൽ ശ്രദ്ധിക്കുമെന്നും സതീശൻ വ്യക്തമാക്കി.
Home Kerala ‘രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനിൽ വന്ന ആൾ’: ഡീൽ ആരോപണം ആവർത്തിച്ച് വി ഡി സതീശൻ
‘രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനിൽ വന്ന ആൾ’: ഡീൽ ആരോപണം ആവർത്തിച്ച് വി ഡി സതീശൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

