കോഴിക്കോട് നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നതായി പരാതി. നാദാപുരം എംഇടി കോളജില്‍ ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റ ഇടത് ചെവിയുടെ കര്‍ണ്ണപടമാണ് തകര്‍ന്നത്.
15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്കി. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് നിഹാല്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. നിഹാലിന്റെ ഇടത് ചെവിയിലെ കര്‍ണപുടം തകര്‍ന്നു. പതിനഞ്ചംഗ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് നിഹാല്‍ വിശദീകരിച്ചു. ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാല്‍.
പരിക്കേറ്റ നിഹാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയക്ക് റഫര്‍ ചെയ്തിട്ടുണ്ട്. റാഗിംഗ് പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ എട്ട് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തെന്നും നാദാപുരം പൊലീസിനെ വിവരമറിയിച്ചെന്നും സംഭവത്തെക്കുറിച്ച് കോളേജ് അധികൃതര്‍ വിശദീകരിച്ചു.


