കൊല്ലം: ഉത്രവധക്കേസില്‍ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. അച്ഛന് കാര്യങ്ങള്‍ അറിയാമെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റുചെയ്തത്. ഇതിനിടെ അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.
Home Crime & Court ഉത്രവധക്കേസ്: സൂരജിന്റെ അച്ഛന് അറസ്റ്റില്‍, സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

