മുവാറ്റുപുഴ : യുവാവിനെ ഭാര്യയുടെ കാമുകനും,സുഹൃത്തുക്കളും ചേര്‍ന്ന് കൊലചെയ്ത കേസില്‍ ശിക്ഷ നാളെ വിധിക്കും . ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊല ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്നു കോടതി. മുവാറ്റുപുഴ അഡീഷണല്‍ ജില്ലാ് സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസീ ക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസീക്യൂട്ടര്‍ അഡ്വ.അഭിലാഷ് മധുഹാജരായി.
മുണ്ടക്കയം കോരുത്തോട് വില്ലേജ് കൊന്നക്കല്‍ വീട്ടില്‍ ഗോപാലന് മകന് ബിനോയി ആണ് മരണപ്പെട്ടത്.2018ല്‍ കോതമംഗലം കറുകടത്തു നിന്നും പ്രതികള്‍ തട്ടിക്കൊണ്ടു പോയ ബിനോയിയെ പണ്ടപ്പിള്ളിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയനെ യാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.മറ്റു രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടു.