പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെൻ്ററി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് അദ്ദേഹം.
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിൻ്റെ സംവിധായകനായിരുന്നു അദ്ദേഹം. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവരാണ് മക്കൾ.


