യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിർമാതാവ് സിയാദ് കോക്കർ.നിർമാതാവ് സിയാദ് കോക്കറാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബർക്കെതിരെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യൂ ബോംബിങ് നടത്തിയെന്ന് ആരോപിച്ചാണ് നിർമാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മലയാള സിനിമ മികവാർന്ന കാലത്തിലൂടെ മുന്നേറുമ്പോഴാണ് വീണ്ടും റിവ്യൂ ബോംബിങ് പരാതി ഉയരുന്നത്. റിവ്യൂവിനെതിരെ സിയാദ് കോക്കർ രംഗത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിൻ്റെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന നിലപാടിലാണ് സിയാദ് കോക്കർ. ഹൈക്കോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്പര്യക്കാർ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂർവ്വം ഇറങ്ങിയിരിക്കുന്നു എന്നും പരാതിയിൽ പറയുന്നു.ഹൈക്കോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്പര്യക്കാർ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂർവ്വം ഇറങ്ങിയിരിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് കോക്കിനെതിരെ രൂക്ഷമായ ഭാഷയിലാണ് സിയാദ് കോക്കർ പ്രതികരിച്ചത്. ഈ തൊഴിൽ ഉപേക്ഷിച്ച് വേറെ പണിക്കു പോകാനും കാശുണ്ടാക്കാൻ വേറെ പല മാർഗങ്ങളുമുണ്ടെന്നും സിയാദ് കോക്കർ അശ്വന്ത് കോക്കിനോടായി പറഞ്ഞു.