തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്.


