ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.നിലവിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും. ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തും.വെടിയുണ്ടയേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.