ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇരയായ യുവതി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നതും അന്വേഷിക്കുന്നുണ്ട്. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, നടൻ നിവിൻ പോളി ബലാത്സംഗക്കേസിലെ ഇരയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ദുബായിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് യുവതിയുടെ പരാതി. ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു.