മൂവാറ്റുപുഴ: രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനത്തിൻ്റെ തിരക്കിനിടയിലും റംബൂട്ടാന് കൃഷി ചെയ്ത് മധുരം പകരുകയാണ് കര്ഷകന് കൂടിയായ മുന്‍ എം.എല്‍.എ ബാബുപോള്‍. തൃക്കളത്തൂരിലെ തൻ്റെ വീട്ടുമുറ്റത്ത് നട്ട റംബൂട്ടാന് മരങ്ങളില്‍ നിറയെ റംബൂട്ടാന് പഴങ്ങള്‍ പാകമായി കിടക്കുന്ന സന്തോഷത്തിലാണ് മുന്‍എം.എല്‍.എ ബാബു പോള്‍. ഒഴിവുസമയം മുഴുവനും അദ്ദേഹം ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്. റംബൂട്ടാൻ കൃഷിക്ക് പുറമെ തൻ്റെ വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറിയും കൃഷിചെയ്ത് വിളവെടുക്കുണ്ട് അദ്ദേഹം. വിവിധയിനം പച്ചക്കറികളുടെ വന്‍ശേഖരം തന്നെയുണ്ട് അദ്ദേഹത്തിൻ്റെ കൃഷി തോട്ടത്തിൽ.
ജില്ലയുടെ കിഴക്കന്‍ മേഖലയുടെ ആകര്‍ഷണമായി മാറിയിരിക്കുകയാണ് റംബൂട്ടാന് തോട്ടങ്ങള്‍. ചുവപ്പും കടും ചുവപ്പും മഞ്ഞയും അങ്ങനെ പലനിറത്തിൽ മരങ്ങളില്‍ പിടിച്ചു കിടക്കുന്ന പാകമായ പഴങ്ങള്‍ കിഴക്കന്‍ മേഖലയ്ക്ക് പുതുമയല്ല. എനിക്കലും ഇത് കാണുമ്പോ ഒന്നുകൂടി നോക്കാത്തവർ ചുരുക്കമായിരിക്കും. റംബൂട്ടാൻ ചെടിയുടെ പ്രതേകത തന്നെ അതിന് വലിയ തരത്തിലുള്ള പരിചരണങ്ങളും വളപ്രയോഗവുമൊന്നും തന്നെ വേണ്ട എന്നുള്ളതാണ്. ഇതൊന്നും ഇല്ലാതെ തന്നെ നല്ല രുചിയുള്ള റംബൂട്ടാന് പഴങ്ങള്‍ ലഭിക്കും. അതോടൊപ്പം തന്നെ പഴങ്ങള്‍ക്ക് നല്ല വിലയും കിട്ടുന്നതിനാൽ റംബൂട്ടാന് കൃഷി ഇപ്പോൾ വ്യാപകമായിരിക്കുകയാണ് പലയിടങ്ങളിലും.
റംബൂട്ടാന് കൃഷി ഇടവിളകളായി ചെയ്യുന്നത് വിളവിനെ ബാധിക്കിമെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും കിഴക്കന്‍ മേഖലയില്‍ റംബൂട്ടാന് കൃഷി ഇപ്പോൾ ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. സൂര്യപ്രകാശം ഇലകളില്‍ നേരിട്ട് അടിക്കുന്നത് അനുസരിച്ചാണ് വിളവ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ കൃഷി ചെയ്യാന്‍ പാടില്ലെന്നു കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും കിഴക്കന്‍ മേഖലയില്‍ പ്രശ്നമല്ല. കൃഷി വ്യാപിച്ചെങ്കിലും ഇക്കൊല്ലം കര്‍ഷകര്‍ക്ക് വലിയ ആഹ്ലാദമൊന്നും ഇല്ല. ശക്തമായ മഴയില്‍ റംബൂട്ടാന് പഴങ്ങള്‍ പാകമാകും മുന്‍പേ വലിയ തോതില്‍ താഴെ വീണും മറ്റും നശിച്ചു എന്നതാണ് അതിന് കാരണം.
ഇപ്പോൾ റംബൂട്ടാന് 160 രൂപയാണ് മൊത്ത വില. ചില്ലറ വില 200 മുതല്‍ 250 രൂപ വരെയാണ്. അതുകൊണ്ടു തന്നെ റംബൂട്ടാന് തൈകള്‍ വാങ്ങാനും കൃഷിയെ കുറിച്ച് അറിയാനുമെത്തുന്നവരുടെ എണ്ണവും അനേകമാണ്. ജില്ലയിലെ കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി, കോതമംഗലം എന്നിവിടങ്ങളിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം പഴങ്ങള്‍ പഴുത്തു തുടങ്ങിയിട്ടില്ലത്തത് കാരണം റംബൂട്ടാന് വിളവെടുപ്പ് ഇത്തവണ വൈകിയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിളവിൻ്റെ അത്രെയും ഇല്ലന്ന് കര്‍ഷകരുടെ അഭിപ്രായം.
റംബൂട്ടാൻ ദേശയിനം പഴമാണെങ്കിലും ഇവിടുത്തെ കാലാവസ്ഥയിലും നല്ല വിളവു നല്കുന്ന ചെടിയാണ് ഇത്. കേരളത്തിൽ ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള കാലയളവിലാണ് റംബൂട്ടാന് മരം പൂക്കുന്നത്. മെയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ കായ്കള്‍ പഴുക്കും. കാലാവസ്ഥാമാറ്റം അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട് എന്നും കർഷകർ പറയുന്നു. പഴുത്ത അമ്പതുവരെ കായ്കളുണ്ടെങ്കില്‍ ഒരു കിലോയാകും. റംബൂട്ടാൻ ഏറ്റവും രുചികരമായ പഴങ്ങളിലൊന്നാണ് എന്നതിൽ സംശയമില്ല.
മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും റംബൂട്ടാന് കൃഷി ചെയ്യുന്നുണ്ട്. ജാതിമരങ്ങള്‍ പോലെ ആണ് മരവും പെണ്മരവും റംബൂട്ടാനിലുമുണ്ട്. പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന ഫലവൃക്ഷം കൂടിയാണിത്. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ശാസ്ത്രീയ പരിചരണം ആവശ്യമാണ്. നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിച്ചാല്‍ അതിന് അനുസരിച്ച് കായ്ഫലം ലഭിക്കും എന്നും കർഷകർ പറയുന്നു.


