കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന പ്രകാരമുള്ള കേസ് നിലനിൽക്കില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു.
അർഹതയില്ലാത്ത ഒരാളുടെ നിമനനം അഴിമതിയാണൊയെന്നതാണ് ചോദ്യമെന്ന് ഹൈക്കോടതി പറഞ്ഞു. ടെസ്റ്റ് പരാജയപ്പെട്ട കാര്യം മന്ത്രി സഭയെ അറിയിച്ചില്ലെന്നത് ഗൗരവതരം.നിയമം എല്ലാവർക്കും ഒരുപോലെയെന്ന് കോടതി പറഞ്ഞു. അതേസമയം ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നത് എന്ന് ഹർജിക്കാരൻ വാദിച്ചു. നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്നും ടെസ്റ്റ് നടത്തിയപ്പോൾ കുഴഞ്ഞുവീണല്ലോ കോടതി ചോദിച്ചു. വലിയ നേട്ടം കൈവരിച്ചവർ പോലും സി. പി ഓ, ക്ലാർക്ക് തസ്തികളിലാണ് ജോലി നൽകിയതെന്നും ഇവർക്ക് സർക്കിൾ ഇൻസ്പെക്ടർ തസ്തിക നൽകിയതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഇതിൽ തന്നെ ചട്ടലംഘനം വ്യക്തമെന്ന് ഹർജിക്കാരൻ വാദിച്ചു.

