ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപം കുഴിയിൽ വീണാണ് അപകടം. തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തിൽപ്പെട്ടത്.
കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ടയർ മാറ്റിയശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാത്ര തുടർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാജേന്ദ്രൻ പറഞ്ഞു.