വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ വിനോദയാത്രയ്ക്കിടെ മലയാളി സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ പത്തു പേർ മരിച്ചു. മലപ്പുറം പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട പതിമൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45) എന്നിവരും, മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12), സാജിതയുടെ മകൻ ഷഹാദിൻ (11) എന്നിവരുമാണ് മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന ഫാസിത്ത്, നൗഷാദ് (39), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നൗഷാദും ഫാസിത്തും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മസ്നീൻ പൊള്ളാച്ചിയിലുമാണ് ചികിത്സയിലുള്ളത്.
തമിഴ്നാട് പോലീസും സംഭവസ്ഥലത്തെത്തി. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു.
അപകടത്തിന് പിന്നാലെ കേരളത്തിൽ നിന്ന് പ്രത്യേക അന്വേഷണ, സഹായ സംഘം പുറപ്പെട്ടതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. തമിഴ്നാട് ഡിജിപിയുമായി സംസാരിച്ചതായും പൊള്ളാച്ചി പോലീസുമായി ചേർന്ന് നടപടികൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശവും നൽകി.
Published: April 17, 2026 06:58 PM IST | Updated: April 17, 2026 07:20 PM IST
  
പൊള്ളാച്ചി: വാൽപ്പാറയിൽ മിനിവാൻ താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. എട്ട് മലയാളികൾ മരിച്ചു.
തൃശൂർ ഭാഗത്തുനിന്നു വന്ന ട്രാവലറാണ് ആണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ടത് കോഴിക്കോട്, മലപ്പുറം സ്വദേശികളെന്നാണ് സൂചന.വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി.


