കോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ചു. പ്രതിയായ എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെ (32) പോലീസ് പിടികൂടി. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) യാണ് കുത്തി പരിക്കേല്പിച്ചത്.
കഴിഞ്ഞ 22ന് വൈകിട്ട് 6 മണിക്ക് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ രക്ഷപെട്ടു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തലയോലപ്പറമ്പ് എസ്എച്ച്ഒ ബിന്‍സ് ജോസഫ് എസ്ഐ എന്‍.ജി.സിവി, പി.എസ്.സുധീരന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.


