മുന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതു പ്രവര്‍ത്തകനായിരുന്നു ശങ്കരനാരായണ പിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്പീക്കര്‍ അനുശോചിച്ചു: സാധാരണക്കാരന് വേണ്ടി ജീവിച്ച സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.
മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു: പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു. സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ജനകീയ രാഷ്ട്രീയ നേതാവായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുശോചിച്ചു: മാതൃകാപരമായ പൊതു പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്ത അനുശോചിച്ചു:
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും, ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കരനാരായണ പിള്ള എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
എല്ലാക്കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന അദ്ദേഹം എല്ലായ്പോഴും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

