അങ്കമാലി: ആദ്യകാല ഗുണ്ടാ നേതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. അങ്കമാലിക്കടുത്ത് ചെങ്ങമനാട് മാകോലി വീട്ടില്‍ ജയപ്രകാശനാണ് (54) മരിച്ചത്. കുറുമശേരിയിലെ വീട്ടിലെ കട്ടിലിലാണ് ജയപ്രകാശന്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെയാണ് മരണ വിവരം അറിയുന്നത്. ഇയാള്‍ നിരവധി കേസിലെ പ്രതിയാണ്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കിട്ടുന്ന സൂചന. വീട്ടില്‍ രക്തം തളം കെട്ടി കിടപ്പുണ്ട്. കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേരെ ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

