ഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിൽ കെട്ടിടം തകർന്നുവീണു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. സത്യ നികേതന് സമീപം ഉച്ചയ്ക്ക് 1:30 ഓടെയാണ് കെട്ടിടം തകർന്നത്. 12 ഫയർ ഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. കെട്ടിടത്തിൽ താമസിച്ചിരുന്നത് വിദ്യാർഥികൾ എന്നാണ് സൂചന.
8 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിരവധി പേരെ രക്ഷപ്പെടുത്തി. കെട്ടിടം തകർന്നുവീഴാൻ കാരണം കനത്ത മഴയെന്നാണ് സൂചന.വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നു വീണത്. 4 പേരെ രക്ഷപ്പെടുത്തിയതായി ദൃസാക്ഷികൾ പറഞ്ഞു. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നുവെന്നും നാലു നില കെട്ടിടമാണ് തകർത്തു വീണതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

