എറണാകുളം ജില്ലയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ (ഒന്ന്), ഇ.റ്റി.ബി(ഒന്ന്) എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സര്‍വ്വീസ് ടെക്നീഷ്യന് എന്ന തസ്തികയിലേയ്ക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ഐ.ടി.ഐ ഇലക്ട്രീഷ്യന് ട്രേഡും എന്‍.എ.സിയും പാസാകണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. ആള്‍ട്ടര്‍നേട്ടേഴ്സ്, ഡി.ജി. സെറ്റ്സ്, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മേഴ്സ് എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പ്രോഡക്ട്സിന്റെ മാനുഫാക്ചറിംഗ് കമ്പനിയില്‍ സര്‍വ്വീസ് ടെക്നീഷ്യനായി 20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 45നും 60നും മധ്യേ. ശമ്പളം 18900 രൂപ. യോഗ്യരായവര്‍ ആഗസ്ത് മൂന്നിനു മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

