നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാനായി ടെലിവിഷന്‍ കൊടുക്കുന്നതിന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ കൈമാറി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എസ് സലീം ഹാജിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് ടെലിവിഷന്‍ കൈമാറി. കോണ്‍ഗ്രസ് നേതാക്കളായ പി എച്ച് അര്‍ഷ് ,നിഷാദ് എന്നിവര്‍ സംബന്ധിച്ചു.

