കോട്ടയത്ത് ചാരായം വാറ്റ് സംഘത്തെ എക്സൈസ് പിടികൂടി. കോട്ടയം നഗരത്തിന്റെ പല ഭാഗത്തും ചാരായം വില്‍ക്കുന്ന സംഘമാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് എട്ട് ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. കുമരകം അമ്മങ്കരി കരോട്ട് കായല്‍ വീട്ടില്‍ ബാബുമോന്,അയ്മനം ഇടച്ചിറ വീട്ടില്‍ അനീഷ് ടി. പി എന്നിവരെയാണ് കോട്ടയം എക്സൈസ് സംഘം അറസ്റ്റ് ചെയതത്. രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.

