ഗോഹട്ടി : ന്യായ് പദ്ധതിയ്ക്കുള്ള പണം എവിടെനിന്ന് കിട്ടുമെന്ന് നരേന്ദ്രമോദിയ്ക്ക് സംശയം വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി . പണം അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് എടുക്കാനറിയാമെന്ന് രാഹുല്‍ തുറന്നടിച്ചു .

15 ലക്ഷമെന്ന മോദിയുടെ നുണയും 72,000 എന്ന കോണ്‍ഗ്രസിന്റെ സത്യവും തമ്മിലുള്ള പോരാട്ടമാണ്ന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് പ്രകടനപത്രികയെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മോദി പണം കട്ടെടുത്തു നല്കിയ അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണമെടുത്തായാലും പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവി തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി .
വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നവരും പ്രവര്‍ത്തന മികവ് തെളിയിച്ചവരും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് മോദി തിരിച്ചടിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി .കോണ്‍ഗ്രസ് പ്രകടന പത്രിക ഇരട്ടത്താപ്പിന്റെയും നുണകളുടെയും നയരേഖയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത് . രാജ്യദ്രോഹികളെ സഹായിക്കുന്ന വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ടെന്നും അരുണാചല്‍ പ്രദേശിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി.


