
മൂവാറ്റുപുഴ: ഇടതനും വലതനും പാട്ടൊരുക്കുന്ന തിരക്കിലാണ് ഉസ്മാന് മൂവാറ്റുപുഴ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാന്‍ ഇമ്പമേറിയ ഗാനങ്ങളൊരുക്കുന്ന ഉസ്മാന് തെരഞ്ഞെടുപ്പുകാലം എന്നും തിരക്കുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിന്റ വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്കായി പാട്ടൊരുക്കാന്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പ്രവര്‍ത്തകര്‍ ഉസ്മാനെതേടി എത്തി കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനെറെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോഴാണ് പാട്ടുകള്‍ പുറത്തിറക്കുക. പഴയ കാല അടിപൊളി മാപ്പിള പാട്ടുകളുടെ ഈണത്തിലുള്ള പാട്ടുകള്‍ക്കാണ് ഏറെ മാര്‍ക്കറ്റെന്ന് ഉസ്മാന് പറയുന്നു. കോല്‍ക്കളി പാട്ടുകളും, കൃസ്തീയ ഭക്തി ഗാനങ്ങളുടെ ട്യൂണുകളും ആവശ്യപെടുന്നവരുണ്ട്.

പേരും, ചിഹ്നവും, മണ്ഡലവുമെല്ലാം പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം പാട്ട് റെഡിയാകും. ഗാനരചനയും, സംഗീത സംവിധാനവും പാടുന്ന തുമെല്ലാം ഉസ്മാന് തന്നെ. അറിയപ്പെടുന്ന സ്റ്റേജ് ഗായകനാണ് ഉസ്മാന്. പ്രമുഖ ഗായകര്‍ക്കൊപ്പം നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി ഉസ്മാന് ഈ രംഗത്ത് സജീവമാണ്.
പഞ്ചായത്തു തെരഞ്ഞെടപ് കാലം ഉസ്മാനെറെ കൊയ്ത്തുകാലമാണ്. ഓരൊ വാര്‍ഡുകളിലെയും മുന്നണി ,സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉസ്മാന്റെ പാട്ടിനായെത്തും. ഓരൊരുത്തര്‍ക്കും അഞ്ചും ആറും ഗാനങ്ങള്‍ വേണം. ആരെത്തിയാലും അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഗാനങ്ങള്‍ ചിട്ടപെടുത്തി നല്‍കും ഇടത് സഹയാത്രികനായ ഉസ്മാന്. ഇക്കുറി മധ്യകേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ പലരും പാട്ട് ആവശ്യപെട്ടിട്ടുണ്ട്. അതിന്റെ പണിപുരയിലാണ്. നോട്ടു നിരോധനം മുതല്‍ കര്‍ഷക ആത്മഹത്യകള്‍ വരെ വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയുന്ന പാട്ടുകള്‍ ഒരുക്കും തിരക്കിലാണ് ഉസ്മാന്.


