മൂവാറ്റുപുഴ: സര്‍ഗ്ഗതീരം കലാസാംസ്കാരികവേദിയുടെ പ്രഖ്യാപനോല്ഘാടനവും ‘ജാനകീയം’ എസ്. ജാനകി അനുസ്മരണ സംഗീത പരിപാടിയും മൂവാറ്റുപുഴ ക്ലബ്ബില്‍ നടന്നു. സര്‍ഗ്ഗതീരം ചെയര്മാന് നസീര്‍ അലിയാര് അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും എസ്. ജാനകി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവ് സര്‍ഗ്ഗതീരം കലാസാംസ്കാരികവേദിയുടെ പ്രഖ്യാപനവും പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പിന്നണി ഗായിക ദലീമ മൂവാറ്റുപുഴയിലെ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന കലാകാരന്മാരെ ആദരിച്ചു. മൂവാറ്റുപുഴ ക്ലബ് പ്രസിഡന്റ് ഡോ. ജെയിംസ് മണിത്തോട്ടം, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, മൂവാറ്റുപുഴ ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. സി.വി. ജോണി, അഷ്റഫ് ബദരിയ, ജോബ് പൊറ്റാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പിന്നണി ഗായിക ദലീമയുടെയും ഷാനു പട്ടത്തിന്റെയും നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. പി.കെ. സലിം, അഖില്‍, ശ്രുതി, ജോബ് പൊറ്റാസ്, ഗീതാ കൃഷ്ണന്, അതുല്യ പോള്‍സണ്‍, നസീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കൊച്ചിന് കലാഭവനിലെ മുന്‍കാല മിമിക്രി കലാകാരന്മാരായ ബഷീര്‍ കലാഭവന്‍, ഷുക്കൂര്‍ കലാഭവന്‍, അഷ്റഫ് കലാഭവന്‍, സുബിന്, അനു എന്നിവര്‍ അവതരിപ്പിച്ച മിമിക്സ് പരേഡ് പ്രേക്ഷകരെ പഴയകാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മഹാറാണി ടെക്സ്റ്റൈല്‍ ഗ്രൂപ്പ് എം.ഡി. റിയാസിനെയും പ്രശസ്ത കലാകാരന് ഡാവിഞ്ചി സുരേഷിനെയും ചടങ്ങില്‍ ആദരിച്ചു. സര്‍ഗ്ഗതീരം സെക്രട്ടറി ഷാനു പട്ടം സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു.

