ഹൈദരാബാദ്: ‘ഒരു കോടി രൂപ’ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ധരിച്ച് പൊതുസമൂഹത്തിൽ ഷോ നടത്തിയിരുന്ന ‘സ്വർണ മനുഷ്യന്’ ആദായനികുതിയുടെ വലയില്‍.”ഓൾഡ് സിറ്റി ഗോൾഡ് മാൻ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹൈദരാബാദ് സ്വദേശി കൂടിയായ സൂര്യ ഭായിക്കെതിരെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ഇയാള്‍ ദേഹത്ത് ധരിച്ചിരുന്ന ആഭരണങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും മൂന്നു ലക്ഷം രൂപവിലമതിക്കുന്ന ചെമ്പ് പൂശിയതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്വര്‍ണനിറം പൂശിയ റോഡിയം കോട്ടിങ്ങുള്ള ആഭരണങ്ങളായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.
ഇയാളുടെ യഥാര്‍ഥപേര് പല്ലപ്പു സുരേഷ് കുമാർ (34) ആണെന്നും അട്ടാപ്പൂര്‍ സ്വദേശിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായപ്പോൾ ഇയാൾ 12 ഓളംആഭരണങ്ങൾ കൈവശം വച്ചിരുന്നു, അവയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് ആദ്യം അവകാശപ്പെട്ടു. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ, മൂല്യത്തിന്റെ അളവ് കുറച്ച് കൊണ്ടുവന്നു.എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ അവ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ മാത്രം വരുന്നൊള്ളൂവെന്ന് കണ്ടെത്തിയത്. മിക്കതും റോഡിയം പൂശിയ ചെമ്പ് കൊണ്ടാണ് നിർമ്മിച്ചതെന്നും, ഒന്ന് സ്വർണ്ണം പൂശിയ വെള്ളി കൊണ്ടാണ് നിർമ്മിച്ചതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.


