കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. പവന് 320 രൂപ കുറഞ്ഞു. 1,16,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ പവന് 1,16,960 രൂപയായിരുന്നു.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് മേയ് 13ന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായിരുന്നു അന്നത്തെ വില. അതിനുശേഷം സ്വർണവില ഘട്ടംഘട്ടമായി ഇടിഞ്ഞു.
ഈവർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.


