മുവാറ്റുപുഴ : യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ മുവാറ്റുപുഴ ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
രാവിലെ സ്വന്തം ഇടവകയായ ആയങ്കര പള്ളിയിൽ കുർബാനയിൽ പങ്കെടുത്തു പിതാവിന്റെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി. തുടർന്ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് പത്രിക സമർപ്പണത്തിനായി മാത്യു കുഴൽനാടൻ എത്തിച്ചേർന്നത്.
നേതാക്കളായ കെഎം പരീത്, കെ.എം അബ്ദുൾ മജീദ്, ജോസ് വള്ളമറ്റം, ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്നിവരാണ് പത്രിക സമർപ്പിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നത്.
നൂറു കണക്കിന് പ്രവർത്തകരുടെടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിനായി എത്തിച്ചേർന്നത്.
യുഡിഎഫ് നേതാക്കളായ കെ.എം സലിം, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.എ ബഷീർ, ഉല്ലാസ് തോമസ്, പി.പി എൽദോസ്, ജോയ്സ് മേരി ആന്റണി, റെജി പി ജോർജ്, കെ.എം ജോർജ്, മാത്യൂസ് വർക്കി, റെജി പി ജോർജ്, ഷെൽമി ജോൺസ്, ഷൈസൻ പി മാങ്ങഴ, ഷാന്റി അബ്രഹാം, ഒ.പി ബേബി, ഷെജി ജേക്കബ്, കെ.എ അബ്ദുൾ സലാം, ഷാൻ പ്ലാക്കുടി, ഷെഫാൻ വി.എസ് എന്നിവർ സംബന്ധിച്ചു.
പത്രിക സമർപ്പണത്തിന് ശേഷം മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി മടങ്ങിയത്.


