നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ പിഎംഎൽഎ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി.
നിലവിലെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റോ വിചാരണയോ ഉൾപ്പെടെ യാതൊരു നടപടിയുമെടുക്കാൻ പാടില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എഫ്ഐആറിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ നേരത്തെ രാഹുലിനും സോണിയാക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം


