കോതമംഗലം: ഹോട്ടല്‍ ഉടമകള്‍ ആഹാരം കഴിക്കാന്‍ വീട്ടില്‍ പോകുന്നതുപോലെയാണ് പിണറായി വിജയന് ചികിത്സിക്കായി അമേരിക്കയിലേക്ക് പോകുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോക്ടര്‍ ജെ. പ്രമീള ദേവി പ്രസ്താവിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം എങ്ങനെ പോയാലും തങ്ങളുടെ കാര്യം സുരക്ഷിതമാക്കണമെന്നാണ് ഹോട്ടല്‍ ഉടമയുടെയും മുഖ്യമന്ത്രിയുടെയും മനസ്സില്‍ ഇരിപ്പ്.
ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും അനാസ്ഥയും അവസാനിപ്പിക്കുക,ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ജെ പ്രമീള ദേവി.
പ്രതിഷേധ പ്രകടനം കോതമംഗലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തു നിന്നും ആരംഭിച്ച് കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി.നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി പി സജീവ് അധ്യക്ഷത വഹിച്ചു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി നടരാജന്,അരുണ്‍ പി മോഹനന്, സൂരജ് ജോണ്‍, ,കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി കൃഷ്ണന് മാങ്ങോട് എന്നിവര്‍ പ്രസംഗിച്ചു
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം എന്‍ മധു, ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍,ബിജെപി കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം, ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന് ,ബിജെപി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ്, ബിജെപി കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍, ബിജെപി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി കെ പ്രശാന്ത്, ബിജെപി വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബിനു കുമാര്‍, ബിജെപി പിറവം മണ്ഡലം പ്രസിഡന്റ് അരുണ്‍ മാമലശേരി, ബിജെപി ഈസ്റ്റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.


