കാസര്‍ഗോഡ് : മകന്റെ അടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശി രുഗ്മിണി(70)ണ് മരിച്ചത്. അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മകന് സുജിത് വ്യാഴാഴ്ച്ച പുലര്‍ച്ചെ രുഗ്മിണിയെ മര്ദ്ദിച്ചവശയാക്കുകയായിരുന്നു.
തലയ്ക്കും,കഴുത്തിനും അടിയേറ്റ് ഗുരുതരമായി പരുക്ക് പറ്റിയ രുഗ്മിണിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു.ചികില്‍സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത മകന് സുജിത്തിന് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കി.