പത്തനംതിട്ട : ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴില്ത്തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തേനിയില്‍നിന്നാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. സി.ഐ.ടി.യു. ഓഫിസില്‍നിന്ന് പണംതട്ടിയ കേസിലാണ് നടപടി. ഇന്നു തന്നെ പ്രതിയെ കന്റോണ്‍മെന്റ് പൊലീസിന് കൈമാറും. മലപ്പുറത്തെ തട്ടിപ്പുക്കേസില്‍ പങ്കില്ലെന്നാണ് മൊഴി. പുലര്‍ച്ചെ തേനി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതിയെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.
ആദ്യ ചെന്നൈയില്‍ ആയിരുന്നു ഒളിയിടം. പൊലീസ് സംഘം ചെന്നൈയില്‍ എത്തുന്നതിന് മുമ്പ് അഖില്‍ മുങ്ങി. ചെന്നൈ പൊലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ട് ആണ് പ്രതിയെ കണ്ടെത്തിയത്. പത്തനംതിട്ട സി ഐ ടി യു ഓഫിസിലെ 3.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പത്തനംതിട്ടയില്‍ അറസ്റ് രേഖപ്പെടുത്തിയത്.
മലപ്പുറത്തെ പരാതിക്കാരനായ ഹരിദാസനെ പരിചയം ഇല്ലെന്നാണ് അഖിലിന്റെ മൊഴി. ബാസിത്, ലെനില്‍, റഹീസ് എന്നിവരാണ് പണം തട്ടിയതെന്നും മൊഴി നല്കി. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. കന്റോണ്‍മെന്റ് പൊലീസിന്റെ ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത നീങ്ങിയേക്കും.


