തിരുവനന്തപുരം: നിഖില്‍ തോമസ് കേരള സര്‍വകലാശാലയെ വ്യാജരേഖ സമര്‍പ്പിച്ച് പറ്റിച്ചിരിക്കുകയാണെന്ന് കേരള സര്‍വകലാശാല വിസി. ഉടന്‍ പോലീസിനെ അറിയിക്കുമെന്നും. നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . കോളേജിനെതിരെയും ഉചിതമായ നടപടിയെടുക്കുമെന്നും വിസി പ്രൊഫ. മോഹനന് കുന്നുമ്മല്‍ വ്യക്തമാക്കി.
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കിയതോടെയാണ് വിഷയത്തില്‍ കള്ളത്തരം പുറത്തുവരുന്നത്. നിഖില്‍ തോമസ് എന്ന പേരില്‍ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും കലിംഗ സര്‍വകലാശ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞിരുന്നു. നിഖിലിനെതിരം വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് തങ്ങളും എസ്എഫ്ഐ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിഖില്‍ തോമസ് മൂന്നു വര്‍ഷവും കോളേജില്‍ തന്നെയുണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. കോഴ്സ് റദ്ദാക്കിയിരുന്നില്ല. നിഖില്‍ കലിംഗയില്‍ കോഴ്സ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.