ആലപ്പുഴ: മുന്‍ എംഎല്‍എയും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു സിപിഎമ്മില്‍ ചേരുന്നു. ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഷാജുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ഷാജു. 1980-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുകയും സിപിഎമ്മില്‍ അംഗമാവുകയും ചെയ്തു. കെ ആര് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്എസില്‍ ചേര്‍ന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെഎസ്എസ് എംഎല്‍എയായിരുന്നു. ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2011ല്‍ മാവേലിക്കരയില്‍ നിന്നും 2016ല്‍ അടൂരില്‍ നിന്നും മത്സരിച്ചു. എന്നാല്‍ പരാജയപ്പെട്ടു. ആറ് മാസം മുമ്പ് വരെ ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു ഷാജു.


