ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തീരുമാനമായെങ്കിലും പ്രഖ്യാപനം നടത്താത്തതിനാല്‍ അനിശ്ചിതത്വങ്ങള്‍ തുടരുന്നു. ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമാകാതെ രമേശ് ചെന്നിത്തല, വി ഡി സതീശന്, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ നാട്ടിലേക്ക് മടങ്ങും. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കം ലഭിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ നിശ്ചയിച്ച ചര്‍ച്ചകളിലേക്ക് രാഹുല്‍ ഗാന്ധി കൂടി നേരിട്ട് എത്തിയതോടെ തീരുമാനം ഉണ്ടായി എങ്കിലും പ്രഖ്യാപനം വൈകും. ഇതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും എടുത്തുമാറ്റാനും പ്രകടനങ്ങള്‍ നിര്‍ത്തി വയ്ക്കാനും നേതൃത്വം ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ സംയുക്തതമായി ഇത് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് നിന്ന് അടക്കം ഫ്ളക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്ത് തുടങ്ങി.


