കൊച്ചി: സിനിമാ നടനൊപ്പം നഗരത്തില്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ഗുണ്ടാ സംഘത്തലവന് അറസ്റ്റില്‍. ഇവരില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന് ജോസ് (32), സംഘത്തലവന് ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടില്‍ ശ്യാംകുമാര്‍ (38) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഞാലകം പോട്ടച്ചാല്‍ നഗറിലെ വാടക വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളംപേരെ ഒരുമാസത്തിനിടെ പിടികൂടിയിരുന്നു. നടനെ കൂട്ടുപിടിച്ച് ഇയാള്‍ നഗരത്തില്‍ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയാണ് പിടികൂടിയത്. ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയായിരുന്നു വില്‍പ്പന. ‘ചാര്‍ലി’ എന്ന പേരിലാണ് നിധിന് ജോസ് സിനിമാമേഖലയില്‍ അറിയപ്പെടുന്നത്.


