സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപന മേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.
അതേസമയം സാങ്കേതിക വിദ്യാഭ്യാസലാബുകളില് പ്രാക്ടിക്കല്‍ ക്ലാസുകളുടെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അധ്യാപകരുടെ മേല്‍നോട്ടമില്ലാതെ ഐടിഐകളില്‍ കുട്ടികള്‍ ആയുധം നിര്‍മിക്കുന്നവെന്ന മാധ്യമ വാര്ത്തകളുണ്ടെന്നുംഅതിനാല് ജാഗ്രത പാലിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
കഴിഞ്ഞ ഡിസംബര്‍ 21-ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.


