മുവാറ്റുപുഴ : മൂവാറ്റുപുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (മാസ്സ്) പ്രഥമ നവജീവന്‍ അവാര്‍ഡ് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു അര്‍ഹയായി. ഡിസംബര്‍ 20 ചൊവ്വാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഡോ മാത്യു കുഴല്നാടന് എം എല്‍ എ അവാര്‍ഡ് സമ്മാനിക്കുമെന്ന് മാസ്സ് ബോര്‍ഡ് ചെയര്മാന് ഡോ പ്രൊഫ ജോസുകുട്ടി ജെ ഒഴുകയിലും അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഡോ ഫാ ആന്റണി പുത്തന്‍കുളവും അറിയിച്ചു. 33,000 രൂപയും പലകവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലകളില്‍ നടത്തിയ സമഗ്ര സംഭാവനക്കുള്ള അംഗീകാരം ആയിട്ടാണ് പുരസ്കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.

