സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡിനര്‍ഹയായ അന്‍ജു പോളിനേയും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അവാര്‍ഡു കരസ്ഥമാക്കിയ മാറാടി വനിതാ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ശ്രീദേവിയേയും സെക്രട്ടറി ലീലാ കുര്യനെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഡോ: ജോസ് അഗസ്റ്റിന് ഉപഹാരം നല്കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജ്, വികസനകാര്യ ചെയര്‍പേഴ്സണ്‍ രമാ രാമകൃഷ്ണന്, ക്ഷേമ കാര്യ ചെയര്‍പേഴ്സണ്‍ സാറാമ്മ ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് റിയാസ് ഖാന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസി ജോളി, കെ.ജി രാധാകൃഷ്ണന്, ബെസ്റ്റിന് ചേറ്റൂര്‍, സിബിള്‍ സാബു, അഡ്വ. ബിനി ഷൈമോന്‍, ഷിവാഗോ തോമസ്, ഒ.കെ. മുഹമ്മദ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ഒ.പി. ബേബി (മാറാടി), ഓമന മോഹന്‍ (ആരക്കുഴ), ബിനോ കെ. ചെറിയാന് (വാളകം) എ.ഡി.എ ടാനി എന്നിവര്‍ പങ്കെടുത്തു.


