കാസര്‍കോട് പിലിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷവും കയാങ്കളിയും. പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ പൊതുപരിപാടി റദ്ദാക്കി. ചന്തേര പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
സംസ്കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്. ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. മുന്‍ എം.എല്‍.എ. കെ.പി. കുഞ്ഞിക്കണ്ണന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞു.
പരുപാടി സംഘടിപ്പിച്ചത് കെ.പി.സി.സി. പ്രസിഡന്റിന്റെ അനുമതിയോടെയാണെന്നും പരുപാടി അലങ്കോലമാക്കിയത് പിലിക്കോട് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണെന്നും കുഞ്ഞിക്കണ്ണന് കാഞ്ഞങ്ങാട്ട് പറഞ്ഞു.


