തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഗവ. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത് സംബന്ധിച്ചുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂളിന് പുറത്തായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായ കിളിമാനൂർ സ്വദേശി ബാസിത്തിനാണ് മർദനമേറ്റത്.


