തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി അടച്ചതിന്റെ രസീത് കൈവശമില്ലാത്തവര്‍ വീണ്ടും അടയ്ക്കേണ്ടി വരില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഒരു മാസത്തിനുള്ളില്‍ കുടിശിക സംബന്ധിച്ച് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആശങ്കകള്‍ അകലും. നികുതി അടച്ചവരുടെയെല്ലാം രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ട്. നികുതി അടച്ചിട്ടും വെബ്സൈറ്റില്‍ കുടിശികയായി കാണിക്കുന്നത് സോഫ്റ്റ് വെയറിലെ തകരാറ് മൂലമാണെന്നും മേയര്‍ വിശദീകരിച്ചു.
35 ലക്ഷം നികുതി വെട്ടിപ്പ് പുറത്തു വന്നതോടെ അടച്ച പണം നഷ്ടമായോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയിലായിരിക്കുകയാണ്. കരമടച്ചതിന്റെ ബില്‍ കൈവശമില്ലാത്തവരും ആശങ്കപ്പെടേണ്ടെന്നാണ് മേയര്‍ വിശദീകരിക്കുന്നത്.
സോഫ്റ്റ്വെയറിലെ തകരാര്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ വിവരങ്ങളും വാര്‍ഡ് തലത്തില്‍ പ്രസിദ്ധീകരിക്കും. 11 സോണല്‍ ഓഫീസില്‍ 3 ഇടത്ത് മാത്രമാണ് തട്ടിപ്പ് നടന്നതെന്നും മറ്റിടങ്ങളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നുമാണ് പ്രാഥമിക വിവരമെന്നും മേയര്‍ പറഞ്ഞു.


