നെയ്റോബി: നൂറ് വര്‍ഷത്തിനിടയില്‍ കെനിയന്‍ വനാന്തരങ്ങളില്‍ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറായ വില്‍ ബുറാദ് ലൂക്കസിന്റെ ക്യാമറയിലാണ് അപൂര്‍വ്വ നിമിഷത്തെ ചിത്രങ്ങള്‍ പതിഞ്ഞത്. ഇത്രയും കാലത്തിനിടയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്ബുലിയെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കരിമ്പുലിയെ കണ്ട സന്തോഷത്തിലാണ് കെനിയയിലെ വന്യജീവി അധികൃതര്‍.
വില്‍ ബുറാദ് ലൂക്കസും സംഘവും കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ വന്യജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി വനപ്രദേശത്ത് താമസിച്ച് വരികയായിരുന്നു. കെനിയയിലെ ലൈകിപിയ വൈല്‍ഡ് ലൈഫ് ക്യാംപിലാണ് വില്ലും സംഘവും തമ്ബടിച്ചിരുന്നത്. വ്യത്യസ്ഥമായ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ക്യാമറകള്‍ കാടിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്നു. ആ ക്യാമറയിലാണ് അപ്രതീക്ഷിതമായി കരിമ്പുലി
പെട്ടത്.


