കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് 5 വര്‍ഷം മുന്‍പേ സാര്‍സ് കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിച്ച് മൂന്നാം ലോക മഹായുദ്ധത്തിനാണ് ചൈന ലക്ഷ്യമിട്ടതെന്നും 2015-ല്‍ ചൈനീസ് ശാസ്ത്രജ്ഞന്മാര് ഇതിന് ശ്രമം തുടങ്ങിയിരുന്നതായും വീക്ക്എന്ഡ് ഓസ്ട്രേലിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ്-19 ന്റെ തുടക്കം സംബന്ധിച്ച അന്വേഷണങ്ങളില്‍ ചൈന സഹകരിക്കാതിരുന്നതിന്റെ കാരണം ഇതാകാമെന്ന് ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിസ് പറഞ്ഞു.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുന്നയിച്ചിരുന്നു.


