മുംബൈ: ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബന്ധുവിൻ്റെ ആക്രമണത്തില്‍ 20കാരി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവമുണ്ടായത്. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെന്ന യുവതിയെ കൊലപ്പെടുത്തിയത്.
മാധവ് നഗര്‍ നിവാസികളാണ് ഇരുവരും തമ്മില്‍ ഹെഡ്ഫോണിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും ഋഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്നും.ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഋഷികേശിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


