മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ആത്മീയ അധ്യാപകന് അറസ്റ്റില്‍. ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസ് എടുത്തത്.
കല്യാണ ടൗണിലെ വീട്ടില്‍വെച്ച് ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നതും അധിക്ഷേപിക്കുന്നതും കൊച്ചുമകനാണ് വീഡിയോ പിടിച്ചത്. വയോധികയെ അടിക്കരുതെന്ന് കൊച്ചുമക്കള്‍ അഭ്യര്‍ഥിക്കുന്നത് വിഡിയോയില്‍ കാണാം. 70 കാരനായ ആത്മീയ അധ്യാപകനാണ് വയോധികയെ മർദിച്ചത്. ബക്കറ്റുകൊണ്ടും മറ്റും ക്രൂരമായി അടിക്കുന്നത് വിഡിയോയില്‍ കാണാം. വെള്ളത്തിന്റെ പേരുപറഞ്ഞായിരുന്നു മര്‍ദനം. വയോധികയുടെ പരാതിയില്‍ 70 കാരനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.