കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും. പകരം പുതിയ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍.
2019 ജൂലൈ സ്ഥാനം ഒഴിയാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബര്‍ 22 ന് രാജി മാര്‍പ്പാപ്പയ്ക്ക് അയച്ചു. ഇപ്പോള്‍ മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു. 1997 ല്‍ ബിഷപ്പായി. തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011ലാണ് ആലഞ്ചേരി ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്.