മൂവാറ്റുപുഴ : രണ്ടാര്‍കര എച്ച്.എം. ഹൈസ്കൂളിലെ എം.എ. അഫ്ന നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഈ വിദ്യാലയത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല അഫ്നയ്ക്ക് കൂട്ടിന്. വിജയം വന്നപ്പോള്‍ അത് ഈ വിദ്യാലയത്തിനു മാത്രമല്ല അഫ്ന പഠനകാലം ചെലവിട്ട രണ്ടാര്‍ എച്ച്.എം. യത്തീംഖാനയ്ക്കും അഭിമാനമായി. ഒറ്റയാളാണ് പരീക്ഷ എഴുതിയതെങ്കിലും ഫലം വന്നപ്പോള്‍ നൂറില്‍ 100 നേടിയ പട്ടികയില്‍ സ്കൂളും ഇടം പിടിച്ചു.
മൂന്ന് എ പ്ലസും രണ്ട് ബി പ്ലസും മൂന്ന് ബിയും ഒരു സി പ്ലസും ഒരു സിയും അടക്കമാണ് വിജയം. സ്കൂളിന്റെ പരീക്ഷാ കേന്ദ്രം നിലനിര്‍ത്തുന്നതിനും ഈ വിജയം നിര്‍ണായകമായിരുന്നു. എച്ച്.എം. ബി.എഡ്. കോളേജും ഡി.എഡ്. കോളേജും ഒരേ കാമ്പസിലുള്ള ഹൈസ്കൂള്‍ വിജയത്തിന്റെ പാതയിലാണ്. 50 കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്.