മൂവാറ്റുപുഴ: മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി അൻസാർ മുണ്ടാട്ടിന്റെ മാതാവ് ഖദീജ (79) നിര്യാതയായി. ആസാദ് റോഡ് മുണ്ടാട്ട് വീട്ടിൽ പരേതനായ മൈതീൻ ലബ്ബയുടെ ഭാര്യയായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ആട്ടായം ദസൂക്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: അബു മുണ്ടാട്ട് (ഗവ. കോൺട്രാക്ടർ), അൻസാർ, ഷാജിറ, സുബി, നസീമ, ബുഷറ. മരുമക്കൾ: ജുനൈദ് മുണ്ടാട്ട് (തിരുവനന്തപുരം), ജലീൽ പാറേച്ചാലിൽ (അടുപറമ്പ്), ജലീൽ കോഴിപ്ലാറുകുടിയിൽ (അടുപറമ്പ്), ബഷീർ പുത്തൻമഠത്തിൽ (ആനിക്കാട്), ഷീജ അബു (ആട്ടായം), ജിഷ്ന അൻസാർ (പെരുമ്പാവൂർ).

