പെരുമ്പാവൂർ: എ.എം റോഡിൽ തണ്ടേക്കാട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ 2 സ്ഥാപനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. തണ്ടേക്കാട് സ്വദേശി ഇല്ലിക്കൽ മുജീബിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോപ്പിലെ 4 മിഷനറി അടക്കം സാധന സാമഗ്രികൾ പൂർണമായും കത്തിനശിച്ചു. ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന അഹ് ബാബേ റസൂൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസും ഓഫിസിലെ ചെയർ ഉൾപ്പെടെ ഫർണീച്ചറുകൾ പൂർണ്ണമായും കത്തിനശിച്ചു.
ഇതിന് 30000 രൂപയുടെ നാശ നഷ്ടം ഉണ്ട് ഇവ പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണ്ണമായും വിണ്ടു കീറി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന ആസ്ത ടെക്സ്റ്റയിൽസിന്റെ എ.സി, കടയുടെ ചില്ലുകൾ പൊട്ടിവീഴുകയും ഇതിലുണ്ടായിരുന്ന തുണികളിലേക്ക് കനത്ത ചൂട് കാരണം പ്ലാസ്റ്റിക്ക് സീലിംങ്ങ് ഉൾപ്പെടെ ഉരുകി വീണ് 2 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതുപോലെ സമീപത്തെ കുടു ബേക്കറിയുടെ സീലിംഗ് പൂർണ്ണമായും പൊട്ടിതെറിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ പ്രദേശവാസിയായ യൂസുഫ് പൂവ്വത്തിങ്കൽ ജോലി കഴിഞ്ഞ് വരുമ്പോൾ കെട്ടിടങ്ങളിൽ തീപിടിച്ചത് കണ്ട ഉടൻ നാട്ടുകാരെ വിളിച്ചു വരുത്തി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. 3 ഫയർ യൂണിറ്റ് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണന്നാണ് പ്രാഥമിക നിഗമനം.

