മോസ്കോ: റഷ്യയിലെ ട്യുമെനില് മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയെന്നും നിരവധിപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് വിവരം. 70 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Home Rashtradeepam റഷ്യയിലെ മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
റഷ്യയിലെ മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
by NEWS DESK 3
by NEWS DESK 3

