മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി എംഎല്‍എല്‍ രമേശ് മെന്‍ഡോലയ്ക്കൊപ്പം കളക്ടറുടെ ഓഫീസിലെത്തിയ അക്ഷയ് ബാം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ബിജെപി എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് കോണ്‍ഗ്രസ് അക്ഷയ് ബാമിനെ ഇറക്കിയത്. മെയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥിയുടെ ചുവടുമാറ്റം. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംബാനിയുടെ പത്രിക തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത്.